കണ്ണൂര്‍: കണ്ണൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ജില്ലാ കലക്ടറുമായി സുഡന്റ്‌സ് നഴ്‌സസ് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്. നഴ്‌സുമാരുടെ സമരം നേരിടുന്നതിനായി നഴ്‌സിംഗ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ ജോലിക്ക് നിയോഗിക്കുന്ന ഉത്തരവ് മരവിപ്പിച്ചു.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ നഴ്‌സുമാര്‍ക്കൊപ്പം സേവനത്തിന് തയ്യാറാണെന്് വിദ്യാര്‍ഥി പ്രതിനിധികളും അറിയിച്ചു. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറും.
നഴ്‌സുമാരുടെ സമരം നേരിടുന്നതിനുവേണ്ടി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ജോലിക്കു കയറണമെന്നു കലക്ടര്‍ ഞായറാഴ്ചയാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ പഠിപ്പുമുടക്കി സമരം നടത്തി വരികയായിരുന്നു.