Connect with us

Kerala

ആതിരപ്പള്ളി പദ്ധതിക്കായി ഇനിയും കേന്ദ്രത്തെ സമീപിക്കരുതെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ചെന്നിത്തലയുടെ കത്ത്
.
പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനും വഴിവയ്ക്കും. 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന ഈ പദ്ധതി അത്യപൂര്‍വ്വമായ സസ്യ, ജന്തു വിഭവങ്ങള്‍ക്കും നാശമുണ്ടാക്കും.അതേസമയം നാമമാത്രമായ വൈദ്യുതി ഉല്പാദനത്തിന് മാത്രമേ ഇത് ഉപകരിക്കുകയുമുള്ളൂ.
ഗുണത്തക്കാളേറെ ദോഷം ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നാണ് യു.ഡി.എഫിന്റെ നിലപാട്.