സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കണം: പി ജയരാജന്‍

Posted on: July 18, 2017 3:12 pm | Last updated: July 18, 2017 at 3:12 pm

കണ്ണൂര്‍:സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.
സമരത്തിലേര്‍പ്പെട്ട യു.എന്‍.എ എന്ന സംഘടന മുഖ്യമന്ത്രി അനുരജ്ഞന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയുണ്ടായി. എന്നാല്‍ ഐ.എന്‍.എ നേതൃത്വം അനാവശ്യമായി നഴ്‌സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നഴ്‌സുമാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമണെന്നും അവ പരിഹരിക്കണമെന്നും എല്‍.ഡി.എഫ് തന്നെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി .ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട് വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കണം.
സമരത്തിലേര്‍പ്പെട്ട യു.എന്‍.എ എന്ന സംഘടന മുഖ്യമന്ത്രി അനുരജ്ഞന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയുണ്ടായി. എന്നാല്‍ ഐ.എന്‍.എ നേതൃത്വം അനാവശ്യമായി നഴ്‌സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. നഴ്‌സുമാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമണെന്നും അവ പരിഹരിക്കണമെന്നും എല്‍.ഡി.എഫ് തന്നെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി .ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട് വളരെ വ്യക്തമാണ്.

യു.ഡി.എഫ് ഭരണകാലത്ത് ജീവനക്കാര്‍ സമരം ചെയ്തപ്പോള്‍ എസ്മ പ്രയോഗിച്ചതില്‍ നിന്നും വ്യത്യസ്തമായി സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. പകര്‍ച്ചപ്പനി പടരുന്ന പ്രത്യേക സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടത്. ഇത് ജനങ്ങള്‍ക്ക് വളരെയധികം പ്രയാസമാണ് ഉണ്ടാക്കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണ് വേണ്ടിയിരുന്നത്. ഇതിനാവശ്യമായ പക്വതയാണ് നേതൃത്വം കാണിക്കേണ്ടിയിരുന്നത്.

പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പണിമുടക്ക് സമരം നടക്കുന്ന ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം നല്‍കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തോട് സി.പി.ഐ(എം) വിയോജിക്കുന്നു. അത്തരമൊരു നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20 ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നത്.