വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കു നല്‍കി

Posted on: July 18, 2017 2:17 pm | Last updated: July 18, 2017 at 6:02 pm

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കു നല്‍കി. നഗരവികസനം, വാര്‍ത്താ വിതരണം തുടങ്ങിയ പ്രധാന വകുപ്പുകളാണ് വെങ്കയ്യ നായിഡു കൈകാര്യം ചെയ്തിരുന്നത്.

വാര്‍ത്താ വിതരണ വകുപ്പിന്റെ അധിക ചുമതല ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയ്ക്ക് നല്‍കി. നഗരവികസന വകുപ്പിന്റെ ചുമതല ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്.