Connect with us

Kerala

കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വിഐപി പറയട്ടേയെന്ന് സുനി

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി.
കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം.

അതേസയം പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അടുത്ത മാസം ഒന്നുവരെ റിമാന്‍ഡ് നീട്ടിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. സുനിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

അങ്കമാലി കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ സുനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. “കഥ പകുതിയേ ആയിട്ടുള്ളൂ” എന്നാണ് കേസിനെപ്പറ്റി സുനില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു.

---- facebook comment plugin here -----

Latest