Connect with us

National

മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. ദളിതര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ രാജ്യസഭ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

രാജ്യവ്യാപകമായി ദളിതര്‍ക്കു നേരെ അക്രമം നടക്കുകയാണ്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ വായ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു.

നേരത്തെ, ദളിത് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മായാവതി രാജ്യസഭയില്‍ സംസാരിക്കാന്‍ അനുമതി തേടിയിരുന്നു. വിഷയത്തില്‍ മൂന്നു മിനിറ്റാണ് മായാവതിക്കു സംസാരിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അനുവദിച്ചത്. എന്നാല്‍ ദളിതര്‍ക്കുനേരെയുണ്ടാകുന്ന അക്രമത്തെക്കുറിച്ച് മൂന്ന് മിനിറ്റില്‍ പറഞ്ഞാല്‍ അവസാനിക്കുന്നതല്ലെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഉന്നയിക്കാന്‍ മാത്രമേ പറ്റുകയുള്ളു എന്ന രാജ്യസഭാ ഉപാധ്യക്ഷന്റെ മറുപടിയാണ് മായാവതിയെ പ്രകോപിപ്പിച്ചത്. ദളിത് വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് മായാവതി രാജി ഭീഷണിയുമായി രാജ്യസഭയില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.