Connect with us

Kerala

കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് അദ്ദേഹം ലോക്‌സഭാംഗമായത്. ലോക്‌സഭാ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇ അഹ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞയോടെ പാര്‍ലിമെന്റില്‍ മുസ്‌ലിം ലീഗിന്റെ പാതിനിധ്യം മൂന്നായി. നിലവില്‍ ഇടി മുഹമ്മദ് ബഷീറും രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും ആണ് ലീഗ് പ്രതിനിധികള്‍. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് കുഞ്ഞാലിക്കുട്ടി.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ കശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ ബുദ്ഗാം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിഞ്ഞെടുപ്പിലാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ല വിജയിച്ചത്.