നടിയെ ആക്രമിച്ച കേസ്: എംഎല്‍എമാരില്‍ നിന്ന് മൊഴിയെടുക്കും

Posted on: July 17, 2017 9:17 am | Last updated: July 17, 2017 at 10:47 am

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ പിടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇരുവരും ഇന്ന് തിരുവനന്തപുരത്താണ്. ഇവിടെയെത്തി രണ്ടുപേരുടേയും മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.

സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി പോലീസ് രേഖപ്പെടുത്താതിരുന്നതിനെ പിടി തോമസ് വിമര്‍ശിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് താനെന്നും സംഭവത്തിന് ശേഷവും ദിലീപിനെ ഫോണില്‍ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞിരുന്നു. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും അന്‍വര്‍ സാദത്തില്‍ നിന്ന് ആയാരുമെന്നാണ് വിവരം.