പോലീസ് ക്ലബ്ബിലേക്ക് എത്താൻ കാവ്യക്ക് വൈമനസ്യം ; പറയുന്നിടത്തേക്ക് എത്താമെന്ന് പോലീസ്

Posted on: July 16, 2017 11:12 am | Last updated: July 16, 2017 at 5:58 pm


കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കും.
നേരത്തെ ടെലിഫോൺ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിൽ എത്തിയും പോലീസ് ക്ലബ്ബിലെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം എത്താൻ കഴിയില്ലെന്നാണ് കാവ്യ അറിയിച്ചിരുന്നത്. ആയതിനാൽ ക്രിമിനൽ 160 ചട്ടപ്രകാരം ആയിരിക്കും വീണ്ടും നോട്ടീസ് നൽകുക.

അതെ സമയം ക്രിമിനൽ ചട്ടപ്രകാരം സ്ത്രീകൾ ആവശ്യപ്പെട്ടാൽ അവർ പറയുന്നിടത് ചെന്ന് വനിതാ കോൺസ്റ്റബിൾ മൊഴിയെടുക്കണം എന്നാണു നിയമം. മാതാവിന്റെയും അഭിഭാഷകന്റെയും സാനിധ്യത്തിൽ ചോദ്യം ചെയ്യാൻ കാവ്യ തയ്യാറണെന്നും സൂചനയുണ്ട്. അതുകൊണ്ടു ഇപ്പോൾ കാവ്യ താമസിക്കുന്ന ദിലീപിന്റെ സഹോദരന്റെ പറവൂർ കവലയിലുള്ള വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ ആണ് സാധ്യത.