ഡൽഹിയിൽ വിഷവാതകം ശ്വസിച്ചു നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു

Posted on: July 16, 2017 8:56 am | Last updated: July 16, 2017 at 11:53 am

ന്യൂ ഡൽഹി : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. അബോധാവസ്ഥയിലായ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ജോലിക്കെത്തിയ ഇവർ സെപ്റ്റിക് ടാങ്കിൽ ഇറങ്ങി ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരാത്തതിതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിലായ ഇവരെ കണ്ടെത്തിയത്.തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഛത്തര്‍പുര്‍ അംബേദ്കാര്‍ കോളനി നിവാസികളായ സ്വരണ്‍ സിങ് (45), ദീപു (28), അനില്‍കുമാര്‍ (23), ബല്‍വിന്ദര്‍ (32) എന്നിവരാണ് മരിച്ചത്. സ്വരണ്‍ സിങ്ങിന്റെ മകന്‍ ജസ്​പാല്‍ ആണ് ചികിത്സയിലുള്ളത്.