വീനസ് വീണു; മുഗുരുസക്ക് വിംബിള്‍ഡണ്‍ കിരീടം

Posted on: July 15, 2017 8:21 pm | Last updated: July 15, 2017 at 8:31 pm

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസ് വനിതാ കിരീടം സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസ സ്വന്തമാക്കി. യുഎസിന്റെ വീനസ് വില്ല്യംസിനെ കീഴടക്കിയാണ് മുഗുരുസ കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മഗുരുസയുടെ വിജയം. സ്‌കോര്‍: 7-5, 6-0.മുഗുരുസയുടെ കന്നി വിംബിള്‍ഡണ്‍ കിരീടമാണിത്. ഗ്ലാന്‍സ്ലാം കിരീടം നേടുന്നത് ഇത് രണ്ടാം തവണയും.

വിംബിള്‍ഡണില്‍ ടോപ് സീഡായ ഏഞ്ചലീക് കെര്‍ബര്‍, മഗ്ദലീന റിബറികോവ തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് മുഗുരുസ ഫൈനലില്‍ പ്രവേശിച്ചത്. രണ്ട് വര്‍ഷം മുമ്പ് വിംബിള്‍ഡണ്‍ ഫൈനലില്‍ മുഗുരുസയെ തോല്‍പ്പിച്ചായിരുന്നു വീനസിന്റെ സഹോദരി സറീന വില്ല്യംസ് ചാമ്പ്യനായത്.