നെഴ്‌സുമാരുടെ സമരം ശരിയായ നടപടിയല്ലന്ന് കൊടിയേരി

Posted on: July 15, 2017 1:17 pm | Last updated: July 15, 2017 at 2:21 pm

തിരുവനന്തപുരം: നഴ്‌സുമാര്‍ നിലവില്‍ നടത്തി വരുന്ന സമരം ശരിയായ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവശ്യ സര്‍വീസായ ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷം ആലോചിച്ച് മാത്രമേ നടത്താന്‍ പാടുള്ളുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാലെ ചര്‍ച്ചയ്ക്കുള്ളൂ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനു തൊട്ടു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം
ആശുപത്രികള്‍ അവശ്യ സര്‍വ്വീസാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ഇത്തരം അവശ്യ സര്‍വ്വീസുകളില്‍ സമരം നടത്താന്‍ പാടുള്ളൂ.അതു കൊണ്ട് തന്നെ നഴ്‌സുമാര്‍ സമര പ്രഖ്യാപനം പുനപരിശോധിക്കണം കോടിയേരി ആവശ്യപ്പെട്ടു.