ദിലീപ് അടുത്ത സുഹൃത്ത്; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം: അന്‍വര്‍ സാദത്ത് എംഎല്‍എ

Posted on: July 14, 2017 4:36 pm | Last updated: July 14, 2017 at 8:16 pm

കൊച്ചി: നടന്‍ ദിലീപും താനും അടുത്ത സുഹൃത്തുക്കളാണെന്നും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ടെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും ദിലീപിനെ വിളിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്.
നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നുമാണ് ദിലീപ് പറഞ്ഞത്. ദിലീപുമായി തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഇല്ല. എന്നെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിട്ടില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായി ശിക്ഷ നല്‍കണം. അന്വേഷണവുമായി സഹകരിക്കും. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എല്‍എല്‍എയെ പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.