Connect with us

National

മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും മറ്റ് സുരക്ഷാ സേനകളും നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സേന നടത്തിയ 62 കൊലപാതകങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്നും രണ്ടാഴ്ചക്കകം വിവരം അറിയിക്കണമെന്നും ജസ്റ്റിസ് മദന്‍ വി ലോകൂര്‍, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.
2010-12 വര്‍ഷങ്ങളില്‍ മണിപ്പൂരില്‍ നിയമം ലംഘിച്ച് 1,528 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 1958ലാണ് മണിപ്പൂരില്‍ അഫ്‌സ്പ പ്രഖ്യാപിച്ചത്.

Latest