Kerala
വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മലപ്പുറം: വളാഞ്ചേരി കാട്ടിപ്പരുത്തിയില്‍ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വളാഞ്ചേരി എ യുപി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളുമായി പോകവേ ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലുള്ള പാടത്തേക്ക് മറിയുകയായിരുന്നു.
---- facebook comment plugin here -----