വോള്‍വോ വി-90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: July 12, 2017 7:25 pm | Last updated: July 12, 2017 at 7:25 pm

ന്യൂഡല്‍ഹി: സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ വി-90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ അവതരിപ്പിച്ചു. 60 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. വോള്‍വോ എസ്-90ക്കും എക്‌സ് സി 90ക്കും ഇടയിലുള്ള മോഡലാണ് വി 90 ക്രോസ് കണ്‍ട്രി. വോള്‍വോയുടെ 90 സീരിസ് കാറുകളുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഇതും നിര്‍മിച്ചിരിക്കുന്നത്.

2 ലിറ്റര്‍ ഇരട്ട ടര്‍ബോ ചാര്‍ജ് ചെയ്യപ്പെട്ട പുതിയ ഡി 5 എന്‍ജിനാണ് വോള്‍വോ വി90 ക്രോസ് കണ്‍ട്രിക്ക് കരുത്ത് പകരുന്നത്. 235 പിഎസ് 480 എന്‍എം ടോര്‍ക് നല്‍കുന്ന ഈ എന്‍ജിന് എട്ട് സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്.

നാല് ഘട്ട ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ് അസിസ്റ്റ്, ഫ്രന്റ് കൊളീഷന്‍ മിറ്റിഗേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയ സവിശേഷതകളും വി90 ക്രോസ് കണ്‍ട്രിക്ക് ഉണ്ട്.