മകന്‍ കെമിസ്ട്രി ഉത്തരപേപ്പറില്‍ എഴുതിവെച്ചത് കണ്ട് ആ പിതാവ് ഞെട്ടിത്തരിച്ചു!

Posted on: July 12, 2017 3:38 pm | Last updated: July 12, 2017 at 5:06 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി കെമിസ്ട്രി ഉത്തരപ്പേപ്പറില്‍ എഴുതിവെച്ചത് കണ്ട് അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ഞെട്ടി. തന്റെ രതിചിന്തകളാണ് ഉത്തരപേപ്പര്‍ നിറയെ വിദ്യാര്‍ഥി പകര്‍ത്തിയിരിക്കുന്നത്. അതില്‍ സഹോദരന്റെ ഭാര്യയെക്കുറിച്ചുള്ള രതിസങ്കല്‍പ്പങ്ങള്‍ വരെ ഉണ്ട്. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി. തുടര്‍ന്ന് വിദ്യാര്‍ഥിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് അവന്റെ അപഥസഞ്ചാരത്തിന്റെ യഥാര്‍ഥ കാരണം പിടികിട്ടിയത്. മൊബൈല്‍ ഫോണില്‍ നിത്യവും പോണ്‍ വീഡിയോകള്‍ കാണലായിരുന്നുവത്രെ അവന്റെ ഹോബി.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ ഉത്തരപേപ്പര്‍ പരിശോധിച്ചുകൊണ്ടിരിക്കെ ഒരു അധ്യാപികയാണ് ഈ വിചിത്രമായ ഉത്തരപ്പേപ്പര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ മൂല്യനിര്‍ണയ ക്യാമ്പിന്റെ കോര്‍ഡിനേറ്ററെ വിവരം അറിയിച്ചു. വിദ്യാര്‍ഥിക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ച അദ്ദേഹം കുട്ടിക്കെതിരെ വഞ്ചനാ കേസ് ഫയല്‍ ചെയ്യുകയും ഒരു വര്‍ഷത്തേക്ക് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു.

പരീക്ഷാ ബോര്‍ഡിന്റെ എക്‌സാമിനേഷന്‍ റിഫോംസ് കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥി ഹാജരായില്ല. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവര്‍ വിദ്യാര്‍ഥിയേയുമായി എത്തുകയും ചെയ്തു. സഹോദര ഭാര്യയേയും സിനിമാ നടിയേയും വീടിലെ പാചക്കാരിയേയും കുറിച്ചെല്ലാമുള്ള അശ്ലീല വര്‍ണനകളുടെയും സെക്‌സ്വല്‍ ഫാന്റസികളുടെയും നിറകുടമായിരുന്ന ആ ഉത്തരപേപ്പര്‍ കണ്ട് പിതാവ് തളര്‍ന്നുപോയി.

പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമാണ് വിദ്യാര്‍ഥി. അവന് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനോട് പിതാവ് എതിരായിരുന്നു. എന്നാല്‍ മാതാവിനെ പറഞ്ഞുവീഴ്ത്തി അവന്‍ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുകയായിരുന്നു. ഈ മൊബൈലാണ് ഒടുവില്‍ മകനെ മറ്റൊരു ലോകത്തേക്ക് എത്തിച്ചത്. വിദ്യാര്‍ഥികള്‍ക്ക് അത്യാധുനിക മൊബൈല്‍ ഫോണുകള്‍ വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ക്ക് ഈ സംഭവം ഒരു പാഠമാണ്.