അരുണാചല്‍പ്രദേശില്‍ ഉരുള്‍പൊട്ടല്‍; 14പേര്‍ മരിച്ചു

Posted on: July 11, 2017 9:33 pm | Last updated: July 12, 2017 at 11:04 am
SHARE

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 14 പേര്‍ മരിച്ചു. പാപൂം പാരേ ജില്ലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ലാപ്ടാപ് ഗ്രാമത്തില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ നാലു ദിവസമായി ശക്തമായ മഴപെയ്യുകയാണ്.
ദേശീയ ദുരന്ത നിവാരണസേനയും മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് മുഖ്യമന്ത്രി പേമാഖണ്ഡു പറഞ്ഞു.