ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

Posted on: July 11, 2017 7:38 pm | Last updated: July 12, 2017 at 9:16 am

ബാഗ്ദാദ്: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഐ എസ് തന്നെയാണ് അവരുടെ മാധ്യമം വഴി ഇക്കാര്യം സ്ഥിരീകരിച്ചത്. മരണത്തെകുറിച്ചുള്ള പൂര്‍ണമായ വിവിരങ്ങള്‍ നല്‍ക്കാന്‍ ഐഎസ് തയ്യാറായിട്ടില്ല.

നേരത്തെ പലതവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായെങ്കിലും ഇതെല്ലാം ഐഎസ് തള്ളിക്കളയുകയായിരുന്നു. ബാഗ്ദാദിയുടെ തലക്ക് യുഎസ് 2.5കോടി ഡോളര്‍ പ്രഖ്യാപിച്ചിരുന്നു