ദിലീപിനെ ഇത്രയും കാലം രക്ഷിച്ചുപിടിച്ചത് മുഖ്യമന്ത്രിയാണെന്ന് എംഎം ഹസന്‍

Posted on: July 11, 2017 11:50 am | Last updated: July 11, 2017 at 1:46 pm

തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ദിലീപിനെ ഇത്രയും കാലം രക്ഷിച്ചുപിടിച്ചത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളുടെ വാക്കുകേട്ടാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഢാലോചനയില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദിലീപിനെ സംരക്ഷിച്ച ഇന്നസെന്റ് എംപിയും എംഎല്‍എമാരായ കെ.ബി.ഗണേഷ്‌കുമാറും മുകേഷും രാജിവയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.