എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിക്ക് സ്വാഗതസംഘമായി

Posted on: July 9, 2017 11:05 pm | Last updated: July 9, 2017 at 11:05 pm
കല്‍പ്പറ്റയില്‍ നടന്ന എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലി സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ പി എ മുഹമ്മദ് ഫാറുഖ് നഈമി അല്‍ ബുഖാരി സംസാരിക്കുന്നു

കല്‍പ്പറ്റ:’സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ്’ എന്ന പ്രമേയത്തില്‍ കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന കേരള ക്യാമ്പസ് അസംബ്ലി 2017ന് സ്വാഗത സംഘം രൂപവത്കരിച്ചു. നവംബര്‍ 11, 12 തീയതികളില്‍ വയനാട് മൗണ്ട് റാസിയിലാണ് പരിപാടി നടക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകള്‍ പഠിക്കുന്ന മൂവ്വായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

സ്വാഗതസംഘ രൂപവത്കരണ യോഗം ജനറല്‍ സെക്രട്ടറി കെ അബ്ദുര്‍റശീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്പി എ മുഹമ്മദ് ഫാറുഖ് നഈമി അല്‍ ബുഖാരിയുടെ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍: പി ഹസന്‍ മുസ്്‌ലിയാര്‍ വെള്ളമുണ്ട, എം അബ്ദുര്‍റഹ്്മാന്‍ മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി, അമ്പിളി ഹസന്‍ ഹാജി(രക്ഷാധികാരികള്‍), കെ എസ് മുഹമ്മദ് സഖാഫി (ചെയര്‍.), എസ് ശറഫുദ്ദീന്‍ (കണ്‍.), കെ ഒ അഹമ്മദ്കുട്ടി ബാഖവി(ഫിനാന്‍സ് ചെയര്‍.), അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം(ഫിനാന്‍സ് കണ്‍.).
എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ. നൂറുദ്ദീന്‍ റാസി, എം അബ്ദുര്‍റഹ്മാന്‍, ഉബൈദുല്ല സഖാഫി, സുല്‍ഫിക്കര്‍ സഖാഫി, സയ്യിദ് ഫസല്‍ തങ്ങള്‍, കെ എസ് മുഹമ്മദ് സഖാഫി, കെ ഒ അഹമ്മദ് കുട്ടി ബാഖവി, കെ കെ മുഹമ്മദലി ഫൈസി, ടി അലവി സഅദി, പി പി മുഹമ്മദ് സഖാഫി ചെറുവേരി, ടി പി അബ്ദുസ്സലാം മുസ്്‌ലിയാര്‍, പി ഉസ്മാന്‍ മുസ്്‌ലിയാര്‍, അബ്ദുന്നാസര്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, ഉമര്‍ സഖാഫി ചെതലയം, അബ്ദുല്ലത്വീഫ് കാക്കവയല്‍, നൗഷാദ് കണ്ണോത്ത് മല, നസീര്‍ കോട്ടത്തറ, ബഷീര്‍ സഅദി, ശമീര്‍ തോമാട്ടുച്ചാല്‍, ശരീഫ് കോളിച്ചാല്‍ സംബന്ധിച്ചു. ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായി ഇനിയുള്ള മാസങ്ങളില്‍ വ്യത്യസ്ത കര്‍മ പദ്ധതികള്‍ സംഘടിപ്പിക്കുമെന്ന് എസ് എസ് എഫ് ജില്ലാ സെക്രേട്ടറിയറ്റ് അറിയിച്ചു.