ലുലു ഷെല്‍ഫുകള്‍ നിറഞ്ഞ് ബ്രിട്ടീഷ് പാലുത്പന്നങ്ങള്‍

Posted on: July 9, 2017 10:19 pm | Last updated: July 9, 2017 at 10:19 pm
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ യു കെ പാലുത്പന്നങ്ങള്‍

ദോഹ: പ്രാദേശിക വിപണിയില്‍ പാലുത്പന്നങ്ങളുടെ സുലഭതയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ബ്രിട്ടീഷ് പാലുത്പന്നങ്ങളെത്തി. എല്ലാ വിഭാഗം പാലുത്പന്നങ്ങളും ആഴ്ചയില്‍ രണ്ടു തവണയാണ് ഇറക്കുമതി ചെയ്യുന്നത്. ഫ്രഷ് പാല്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ലുലുവില്‍ ലഭ്യത ഉറപ്പു വരുത്തിയാണ് ലോകത്തെ വലിയ ഭക്ഷ്യോത്പന്ന കയറ്റുമതി രാജ്യമായ യു കെയില്‍ നിന്നും ഇറക്കുമതി നടത്തുന്നതെന്ന് ലുലു അധികൃതര്‍ വാര്‍ത്താ കാറിപ്പില്‍ അറിയിച്ചു.

പ്രമുഖ ബ്രാന്‍ഡുകളായ ഗ്രഹാംസ്, എ ടു, കണ്‍ട്രിളൈഫ് തുടങ്ങിയവയുടെ പാലുത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. വിവിധ വിഭാഗത്തില്‍ പെട്ട പശുവിന്‍ പാലുകളുടെയും ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍ പായ്ക്കുകളാണ് ലുലുവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഏഴു ദിവസം വരെ സൂക്ഷിക്കാവുന്ന ഉത്പന്നങ്ങളാണിവ. യു കെയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രഷ് പാലും അനുബന്ധ ഉത്പന്നങ്ങളും മികച്ച രുചിയും പോഷക ഗുണങ്ങളുമുള്ളവയാണെന്ന് ലുലു മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, ഫോസ്ഫറസ്, പൊട്ടാസ്യം, അയഡിന്‍, വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ അടങ്ങിയതാണ് ഉത്പന്നങ്ങള്‍. ജി സി സി രാജ്യങ്ങളില്‍ നിന്നും നേരത്തേ ലഭ്യമായിരുന്നു പാലുത്പന്നങ്ങളോട് കിട പിടിക്കുന്നവയാണ് യു കെ ഉത്പന്നങ്ങളും.
യു കെയിലെ ആര്‍ല, ഡയോനി, ഡെലിമര്‍ തുടങ്ങി പ്രമുഖ കമ്പനികളില്‍ നിന്നാണ് പാലുത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ആരോഗ്യത്തിന് യാതൊരു പരുക്കുമേല്‍പ്പിക്കാത്തെ ഗുണമേന്മ ഉറപ്പു വരുത്തിയ വ്യത്യസ്ത പാലുത്പന്നങ്ങളാണിതിവ. പാലുകൊണ്ടുണ്ടാക്കുന്ന പാനീയങ്ങളും തൈരും ഷെല്‍ഫുകളിലെത്തിയി#ിട്ടുണ്ട്. യു എച്ച് ടി, സോയ മില്‍ക്ക് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ ലഭ്യമാക്കിയതായി ലുലു അറിയിച്ചു.