പള്‍സര്‍ സുനിക്ക് ജയിലില്‍ സിം കാര്‍ഡ് ഏര്‍പ്പാടാക്കിയ പ്രതി റിമാന്റില്‍

Posted on: July 9, 2017 8:27 pm | Last updated: July 10, 2017 at 10:28 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ഉപയോഗിക്കാന്‍ സിം കാര്‍ഡ് ഏര്‍പ്പാടാക്കി നല്‍കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ്‌ചെയ്തു. മലപ്പുറം സ്വദേശി ഇമ്രാനെയാണ് റിമാന്റ്‌ചെയ്തത്.

ജയിലില്‍ പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന വിഷ്ണു ആവശ്യപ്പെട്ട പ്രകാരമാണ് ഫോണും സിം കാര്‍ഡും നല്‍കിയതെന്നും കൊയമ്പത്തൂരില്‍ നിന്ന് 300 രൂപയ്ക്ക് വാങ്ങിയ ഫോണും സിമ്മുമാണ് സുനി ഉപയോഗിച്ചതെന്നും ഇമ്രാന്‍ പോലീസിനോട് പറഞ്ഞു. സിം കാര്‍ഡ് തമിഴ്‌നാട് അഡ്രസില്‍ എടുത്തതുമാണെന്നും ഇമ്രാന്‍ മൊഴിനല്‍കി.

മൊബൈലും സിം കാര്‍ഡും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.