Connect with us

National

റിപ്പബ്ലിക് ദിന പരേഡിന് ദൃക്‌സാക്ഷിയാകാന്‍ പത്ത് രാഷ്ട്രത്തലവന്‍മാരെ ക്ഷണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ആസിയാന്‍ കൂട്ടായ്മയിലെ പത്ത് രാജ്യങ്ങളിലെ തലവന്മാരെ അതിഥികളായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലാന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ നേതാക്കളെയാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നത്. ഇവര്‍ എത്തുകയാണെങ്കില്‍ ചരിത്രത്തിലാദ്യമായായിരിക്കും ഇത്രയേറെ രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് അസിയാന്‍ രാഷ്ട്രതലവന്‍മാരെ ഒന്നാകെ ക്ഷണിക്കുന്നത്. 2014 ലാണ് “കിഴക്കന്‍ രാഷ്ട്രങ്ങളിലേക്ക്” നോക്കുക എന്നതില്‍ നിന്ന് “കിഴക്കില്‍ പ്രവര്‍ത്തിക്കുക” എന്ന തലത്തിലേക്ക് ഇന്ത്യ നയം മാറ്റിയത്. ഇതേത്തുടര്‍ന്നാണ് ഈ മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ കൂടുതല്‍ അടുത്തു തുടങ്ങിയത്.

Latest