സെന്‍കുമാര്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ദല്ലാള്‍ പണി ചെയ്യരുത്. എസ് എസ് എഫ്

Posted on: July 8, 2017 7:05 pm | Last updated: July 8, 2017 at 7:05 pm

കോഴിക്കോട്:മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തുന്നത് ദുഷ്ടലാക്കോടെയുള്ള വ്യാജപ്രചാരണങ്ങളാണെന്നും പോലീസ് മേധാവി പദവിയിലിരുന്ന ഒരാള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ദല്ലാള്‍ പണി ചെയ്യരുതെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഇസ്ലാമിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും അറിയാതെ അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് ആരുടെയോ കയ്യടി നേടാനുള്ള ശ്രമമാണ്. ‘മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു അത് ജനസംഖ്യാ ഘടനയില്‍ പ്രതിലോമകരമായ ഫലങ്ങള്‍ സൃഷ്ടിക്കും’, ‘മുസ്ലികള്‍ക്കിടയിലും നല്ലവരുണ്ട്’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് ആക്കംകൂട്ടുന്നതാണ്. ദേശീയ താത്പര്യം മുന്‍ നിര്‍ത്തി വര്‍ഗീയത ആകാമെന്നും ആര്‍ എസ് എസ് പോലുള്ള ഭീകര സംഘടനകള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയും മുന്‍ഡിജിപി നടത്തിയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ മനസ്സുകളില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. സെന്‍കുമാര്‍ ഡിജിപിയായിരുന്ന കാലത്താണ് ഏറ്റവുമധികം യുഎപിഎ കേസുകള്‍ ചുമത്തപ്പെട്ടത്. ഈ കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും അന്വേഷിക്കാന്‍ രൂപപ്പെടുത്തി എന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തിയ 512 അംഗ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ റശീദ്, സി പി ഉബൈദുല്ലാ സഖാഫി, എംടി ശിഹാബുദ്ദീന്‍ സഖാഫി,എം അബദുല്‍ മജീദ്, എ പി മുഹമ്മദ് അശ്ഹര്‍ സംസാരിച്ചു