ഇന്നസെന്റിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Posted on: July 6, 2017 1:13 pm | Last updated: July 6, 2017 at 3:03 pm

തൃശൂര്‍: സിനിമയിലെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടനും എംപിയുമായ ഇന്നസെന്റിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് – കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. വീടിന് മുമ്പില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവ സമയത്ത് ഇന്നസെന്റ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നസെന്റിന്റെ അങ്കമാലിയിലെ ഓഫീസിലേക്കും മാര്‍ച്ച് നടന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

സിനിമയില്‍ അവസരം ലഭിക്കാന്‍ വേണ്ടി മോശം സ്ത്രീകള്‍ ചിലപ്പോള്‍ കിടക്കപങ്കിട്ടിട്ടുണ്ടാകാമെന്ന ഇന്നസെന്റിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഇന്നസെന്റിന്റെ പരാമര്‍ശം.