തുടര്‍ച്ചയായ നാലാം ജയത്തോടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ

Posted on: July 6, 2017 12:10 am | Last updated: July 6, 2017 at 12:10 am

ലണ്ടന്‍: തുടര്‍ച്ചയായ നാലാം ജയത്തോടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ശ്രീലങ്കയെ 16 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പുലികള്‍ വിജയതീരമണഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 216 റണ്‍സില്‍ അവസാനിച്ചു.സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 232/8, ശ്രീലങ്ക 50 ഓവറില്‍ 216/7.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപ്തി ശര്‍മയുടെയും(78) നായിക മിഥാലി രാജിന്റെയും(53) അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. ഓപ്പണര്‍മാരായ പൂനം റാവത്തും(16), സ്മൃതി മന്ദനയും(8) തുടക്കത്തില്‍ തന്നെ പുറത്തായത് സമ്മര്‍ദ്ദത്തിലാക്കിയ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് കരകയറ്റി.
മറുപടി ബാറ്റിംഗില്‍ ദിലാനി മന്‍ഡോറയും(61), ശ്രീവര്‍ധനെയും(37) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ലങ്കന്‍ ജയം അസാധ്യമായി. നാലാം ജയത്തോടെ സെമി ഉറപ്പിച്ച ഇന്ത്യക്ക് ഇനി ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് നേരിടാനുള്ളത്‌