പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലിനേക്കാള്‍ പ്രിയങ്കയാണ് മിടുക്കിയെന്ന് ലാലുപ്രസാദ് യാദവ്

Posted on: July 5, 2017 7:22 pm | Last updated: July 5, 2017 at 8:27 pm

പാട്‌ന: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ കനീക്കങ്ങള്‍ നടത്താന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധിയേക്കാള്‍ മിടുക്കി പ്രിയങ്കാ ഗാന്ധിയാണെന്നും അതുകൊണ്ടു തന്നെ പ്രതിപക്ഷത്തെ നയിക്കാന്‍ പ്രിയങ്ക യാണ് മുന്നോട്ടു വരേണ്ടതെന്നും ലാലു പ്രസാദ് ഇഭിപ്രായപ്പെട്ടു. പാട്‌നയില്‍ ആര്‍ജെഡി സ്ഥാപക ദിനത്തിലാണ് ലാലുവിന്റെ പ്രസ്താവന.സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി എന്നിവരടങ്ങുന്ന പ്രതിപക്ഷചേരിയെന്ന സൂത്രവാക്യമാണ് ലാലുപ്രസാദ് യാദവ് മുന്നോട്ടു വെയ്ക്കുന്നത്. നിതീഷ് കുമാറും താനും കൈകോര്‍ത്തതു പോലെ മായാവതിയും അഖിലേഷ് യാദവുംമൊക്കെ താന്‍ മുന്നോട്ടു വെച്ച സഖ്യത്തില്‍ അണി ചേരുമെന്ന പ്രതീക്ഷയും ലാലു പങ്കു വെച്ചു.

കെജിരിവാളും മമതാ ബാനര്‍ജിയുമെല്ലാം തങ്ങളോടൊപ്പം അണി ചേരണം.അങ്ങനെ സംഭവിക്കുന്ന ദിവസം ബിജെപിയുടെ അന്ത്യമായിരിക്കുമെന്ന്ു ലാലു പറഞ്ഞു. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ദളിതനല്ലെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഗുജറാത്തില്‍ 18 ശതമാനം ജനസംഖ്യയുള്ള കോരി വിഭാഗത്തില്‍ പെട്ടയാളാണ് ലാലുവെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.