ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി

Posted on: July 5, 2017 2:10 pm | Last updated: July 6, 2017 at 11:10 am

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിലൂടെ പ്രശസ്തനായ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാമിനെതിരെ രാഷ്ട്രീയകക്ഷികള്‍ക്കിടെ പ്രതിഷേധം ശക്തമായിരുന്നു. ശ്രീറാമിനെ ദേവികുളത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഇടതുനേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിനെതിരെ സിപിഐ രംഗത്തെത്തി. സ്ഥലം മാറ്റല്‍ നടപടിയോട് യോജിപ്പില്ലെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. പുതിയ കലക്ടര്‍ വന്നാലും ഒഴിപ്പിക്കല്‍ നടപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.