സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി

Posted on: July 4, 2017 10:43 am | Last updated: July 4, 2017 at 2:58 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജരാക്കവേ മാധ്യമങ്ങളോടാണ് സുനില്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

സുനില്‍കുമാറിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന് സുനില്‍കുമാറിന്റെ വക്കാലത്ത് ഏറ്റെടുക്കുന്ന അഡ്വ. ബി എ ആളൂര്‍ പറഞ്ഞു. ഇതുകൊണ്ടാണ് സുനില്‍ കുമാര്‍ ജാമ്യാപേക്ഷ നല്‍കാതിരിക്കുന്നത്. ജയിലിനുള്ളില്‍ അദ്ദേഹം സുരക്ഷിതനാണ്. കേസില്‍ ഗൂഢാലോചന നിലനില്‍ക്കുന്നു. അത് വന്‍സ്രാവുകളാണോ, ചെറിയ സ്രാവുകളാണോ എന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും ആളൂര്‍ പറയുന്നു.