National
ഒരു സെല്‍ഫിക്ക് 20 രൂപ !! ജനങ്ങളുടെ സെല്‍ഫി ഭ്രമം വരുമാനമാക്കി കര്‍ഷകന്‍!!!

മംഗളൂരു: മഴ കര്‍ഷകര്‍ക്ക് ഏറെ ദുരിതം നല്‍കിയെങ്കിലും അല്‍പം ആശ്വാസം നല്‍കിയത് പുന്തോട്ട കര്‍ഷകര്‍ക്കാണ്. പൂന്തോട്ട കൃഷിക്കാര്‍ പുഷ്പ വിപണനത്തിലൂടെ അല്ലാതെ സെല്‍ഫി കൃഷിയിലൂടെയും വരുമാനം ഉണ്ടാക്കുന്നു.
മൈസൂരു ഗുണ്ടല്‍പേട്ട് ദേശീയപാതക്കരികിലെ സൂര്യകാന്തി തോട്ടം കര്‍ഷകനാണ് സൂര്യകാന്തിയുടെ മനോഹാരിത വിളവെടുപ്പിന് മുമ്പേ വരുമാനത്തിനുള്ള വകയാക്കി മാറ്റിയത്. കേരളം, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പ്രധാനമായും ആകര്‍ഷിക്കുന്നത് ഇവിടെത്തെ സൂര്യകാന്തി തോട്ടമാണ്. ഇവിടെ കയറി വിടര്‍ന്ന് നില്‍ക്കുന്ന സൂര്യകാന്തിയോടൊപ്പം ഒരു സെല്‍ഫിയെടുക്കാതെ ആരും പോകാറില്ല. എന്നാല്‍ ആളുകളുടെ സെല്‍ഫി ഭ്രമം കര്‍ഷകര്‍ക്ക് ചെറിയൊരു വരുമാനത്തിനുള്ള വകയായി മാറി കഴിഞ്ഞിരിക്കുകയാണ്. മഞ്ചപ്പയെന്ന കര്‍ഷകനാണ് സെല്‍ഫിയെടുക്കാന്‍ ആള്‍ക്കാരില്‍ നിന്നും പണം ഈടാക്കുന്നത്.
തോട്ടത്തില്‍ വന്ന് സെല്‍ഫിയെടുക്കുന്നവരില്‍ നിന്നും ചെറിയൊരു തുകയാണ് ഇയാള്‍ ഈടാക്കുന്നത്. തോട്ടത്തിന് മുന്നില്‍ ചെറിയൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോയെടുക്കാന്‍ ആളൊന്നിന് 20 രൂപ. മനോഹരമായൊരു ഫോട്ടോ െ്രെഫം ലഭിക്കുന്നതിനായി ഇരുപത് ചെലവഴിക്കുകയെന്നത് ആളുകള്‍ക്ക് വലിയ കാര്യമല്ല. കര്‍ഷകന് ചെറിയൊരു സഹായമാകട്ടെയെന്ന് കരുതിയും ചിലര്‍ സൂര്യകാന്തിക്കൊപ്പം സെല്‍ഫിയെടുക്കുന്നു. കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ സെല്‍ഫി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. സെല്‍ഫിക്ക് വില കൂടരുതേയെന്നാണ് വിനോദസഞ്ചാരികളുടെ പ്രാര്‍ഥന.