പത്ര സമ്മേളനത്തിനിടെ ദളിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Posted on: July 3, 2017 7:17 pm | Last updated: July 3, 2017 at 7:17 pm

arrestലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പത്രസമ്മേളനം നടത്തുകയായിരുന്ന ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി റാലി നടത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അറസ്റ്റ് നടന്നത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയ്ക്ക് ശേഷം പത്ര സമ്മേളനം നടത്തുകയായിരുന്ന തങ്ങളെ അന്യായമായാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അവര്‍ പറഞ്ഞു പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഈ വര്‍ഷം മെയില്‍ ഉത്തര്‍പ്രദേശിലെ ദളിതര്‍ക്ക് മുഖ്യമന്ത്രി സോപ്പും ഷാമ്പുവും വിതരണം ചെയ്തത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് കുളിച്ച് വ്യത്തിയായി വരാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നായിരുന്നു ആക്ഷേപം.
ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ കാണാനും പ്രതിഷേധ സൂചകമായി വലിയ സോപ്പ് നല്‍കാനുമായി എത്തിയ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.