Connect with us

National

പെരിന്തല്‍മണ്ണയില്‍ നിന്ന് വീണ്ടും നിരോധിച്ച കറന്‍സികള്‍ പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 100, 500 നോട്ടുകളുടെ വന്‍ശേഖരവുമായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം മൂന്ന് പേരെ പിടികൂടി. പെരിന്തല്‍മണ്ണ പൊന്യാകുര്‍ശ്ശി കണ്ണന്‍ തൊടി കുഞ്ഞുമൊയ്തീന്‍ (44), തേക്കിന്‍കോട് പത്തത്ത് മുഹമ്മദ് റംശാദ് എന്ന റശീദ് (28), പട്ടിക്കാട് തെക്കുപുറത്ത് നിസാം എന്നിവരെയാണ് ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഫയര്‍ സ്റ്റേഷന്‍ റോഡില്‍ വെച്ച് ഒരു കോടി രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തത്.

ആഢംബര കാറില്‍ നിരോധിച്ച നോട്ടുകളുമായി പെരിന്തല്‍മണ്ണയിലേക്ക് ഒരു സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് വാഹനത്തിന്റെ നമ്പര്‍ സഹിതം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, സി ഐ. സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്.
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ പിടികൂടിയത്. മൂന്ന് കോടി ഇരുപത് ലക്ഷം രൂപയുടെ നിരോധിത ഇന്ത്യന്‍ കറന്‍സികളുമായി അഞ്ച് പേരെ ഒരു മാസം മുമ്പ് പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണ എസ് ഐ. കെ സി സുരേന്ദ്രന്‍, ടൗണ്‍ ഷാഡോ പോലീസിലെ ഉേദ്യാഗസ്ഥരായ സി പി മുരളി, പി എന്‍ മോഹന കൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, ദിനേഷ്, വിനോജ്, അനീഷ്, അജീഷ്, വിപിന്‍, പ്രതീപ്, ജയന്‍, സുമേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest