Connect with us

Gulf

ഊഹാപോഹങ്ങള്‍ക്ക് വിട ;സൗദിയില്‍ ആശ്രിത ലെവി പ്രാബല്യത്തില്‍

Published

|

Last Updated

ജിദ്ദ:വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള പുതിയ ലെവി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ കുടുംബാംഗങ്ങള്‍ക്ക് റി എന്റ്റ്രി,എക്‌സിറ്റ്, ഇഖാമ പുതുക്കല്‍ തുടങ്ങിയ ജവാസാത്ത് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിശ്ചിത ലെവി അടക്കല്‍ നിര്‍ബന്ധമാണു. ഇതിനനുസരിച്ച് ബാങ്കുകളിലെ പേയ്മന്റ് ഓപ്ഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
അസോസിയേറ്റ് ഫീസ് ഫോര്‍ ആള്‍ റിലേറ്റീവ്‌സ്/അസോസിയേറ്റ്‌സ് എന്ന ഓപ്ഷനില്‍ പോയാണു കുടുംബാംഗങ്ങള്‍ക്കുള്ള ലെവി അടക്കേണ്ടത്. ഇഖാമ നമ്പറും വാലിഡിറ്റിയും നല്‍കിയാല്‍ ലെവി ഇനത്തില്‍ അടക്കേണ്ട തുക കൃത്യമായി കാണിക്കും.സാധാരണ അടക്കാറുള്ളത് പോലെ റീ എന്‍ട്രി വിസ ഫീ മാത്രം അടച്ച് വിസ ഇഷ്യൂ ചെയ്യാന്‍ ശ്രമിച്ചാല്‍ അബ്ഷിര്‍ സൈറ്റില്‍ നിന്ന് വിസ ലഭിക്കില്ല.

മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാന്‍ ” അസോസിയേറ്റഡ് ഫീ ഫോര്‍ ആള്‍ “എന്ന ഓപ്ഷനില്‍ ഇഖാമ നമ്പറും വാലിഡിറ്റിയും ചേര്‍ത്താല്‍ അടക്കേണ്ട തുക കാണിക്കും.

ആശ്രിത ലെവി അടക്കേണ്ടത് ഇഖാമ പുതുക്കുംബോഴാണു എന്നായിരുന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നതെങ്കിലും നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ദിനം തന്നെ കുടുംബാംഗങ്ങളൂടെ റി എന്‍ ട്രി വിസക്ക് ശ്രമിച്ചവര്‍ക്ക്ക് ലെവി അടച്ചപ്പോള്‍ മാത്രമാണു റി എന്‍ ട്രി വിസ ലഭ്യമായത്.

കുടുംബ ലെവി വരാനുള്ള സാദ്ധ്യത മുന്‍ കണ്ട് പല കുടുംബാംഗങ്ങളും സ്വദേശങ്ങളിലേക്ക് തിരിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു സൗദിയില്‍ തുടര്‍ന്നവരുടെ പ്രതീക്ഷ. കൂടാതെ 18 വയസ്സിനു താഴെയുള്ള കുടുംബാംഗങ്ങള്‍ക്ക് ലെവി ബാധകമാകില്ലെന്ന ഊഹാപോഹങ്ങളും നില നിന്നിരുന്നുവെങ്കിലും എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് കൊണ്ടാണു ആശ്രിത ലെവി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
പുതിയ ലെവി ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലും വലിയ ഭാരമായതിനാല്‍ വരും നാളുകളില്‍ പ്രവാസി കുടുംബങ്ങളുടെ സ്വദേശങ്ങളിലേക്കുള്ള ഒഴിഞ്ഞ് പോക്ക് വര്‍ദ്ധിക്കാനാണു സാദ്ധ്യത.