Connect with us

Kerala

ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ ക്യാപ്റ്റനെ കൊച്ചി കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

അബു ഹദീദ ബോട്ട്

കൊച്ചി: കൊച്ചി പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ ആംബര്‍എല്‍ എന്ന കപ്പലിന്റെ ക്യാപ്റ്റനെ കൊച്ചി കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ക്യാപ്റ്റനെ കൂടാതെ സെക്കന്‍ഡ് ഓഫീസര്‍, സീമെന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ 10ന് കൊച്ചി പുറംകടലില്‍വച്ചായിരുന്നു അപകടം.

കാര്‍മല്‍മാത ബോട്ടാണ് ഫോര്‍ട്ട്‌കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ട് ഇടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. ഒരാളെ കാണാതായി.