മുഹമ്മദ് ബിന്‍ നായിഫ് വീട്ടു തടങ്കലിലെന്ന വാര്‍ത്ത വ്യാജം

Posted on: June 30, 2017 9:03 am | Last updated: June 30, 2017 at 10:51 am

ജിദ്ദ: മുന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് വീട്ടു തടങ്കലിലെന്ന വാര്‍ത്ത സഊദി അധികൃതര്‍ നിഷേധിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യുയോര്‍ക്ക് ടൈംസില്‍ ഇത് സംബന്ധമായി വന്ന വാര്‍ത്ത തികച്ചും അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നും ഉന്നത സഊദി വ്യക്തിത്വം സി എന്‍ എന്നിനോട് പറഞ്ഞു.

ദിനം പ്രതിയെന്നോണം മുഹമ്മദ് ബിന്‍ നായിഫ് തന്റെ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നുണ്ടെന്നും അതിഥികളെ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ  സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സേവന ഗ്രൂപ്പുകളില്‍ ഐ സി എഫ് പ്രവര്‍ത്തകര്‍