Connect with us

National

കര്‍ണാടകയില്‍ വാട്‌സാപ്പ് തന്ത്രവുമായി ബി ജെ പി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തകൃതിയാക്കി ബി ജെ പി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000ല്‍ പരം വളന്റിയര്‍മാരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്താകെ 5,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പേ വളന്റിയര്‍മാര്‍ക്ക് പരിശീലനം തുടങ്ങിയിരുന്നു. 2007 മുതല്‍ ബി ജെ പിയുടെ ഐ ടി സെല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്.

വിവിധ വിഭാഗങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാക്കുന്നത്. ഇതുവരെ 2,000ല്‍ പരം ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവക്കെല്ലാം ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് സമൂഹമാധ്യമ സെല്ലിന്റെ തലവന്‍ ബാലാജി ശ്രീനിവാസ് അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടിയുള്ള പ്രചാരണം വാട്‌സ് ആപ്പ് വഴി നടത്താനാണ് വളന്റിയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിലവില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്ക് ചിത്രങ്ങളും അനിമേഷനുകളും ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്. ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഓരോ നിയോജക മണ്ഡലത്തിലും 100 വൊളന്റിയര്‍മാരെയെങ്കിലും സംഘടിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ബി ജെ പിയെ വലിയതോതില്‍ സഹായിച്ചിരുന്നു.
അതേസമയം, ഇത്തരം മാധ്യമങ്ങള്‍ വഴി സംഘ്‌സംഘടനകള്‍ വന്‍ തോതില്‍ വിദ്വേഷം പ്രചാരണം നടത്താറുണ്ടെന്നും ഇങ്ങനെ സാധിക്കുന്ന വര്ഡഗീയ വിഭജനമാണ് യു പി വിജയത്തിന്റെ കാരണമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.