ഗോ ഭീകരതയില്‍ മരിച്ചവരില്‍ കൂടുതലും മുസ്‌ലിംകള്‍

Posted on: June 29, 2017 10:59 pm | Last updated: June 29, 2017 at 10:49 pm

ന്യൂഡല്‍ഹി: 2010 മുതല്‍ എട്ട് വര്‍ഷമായി രാജ്യത്ത് പശു സംരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 28 പേര്‍. ഇതില്‍ 24 പേരും മുസലിംകളെന്ന് ഇന്ത്യാസ്‌പെന്‍ഡ് പുറത്തുവിട്ട അനാലസിസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ നടന്ന 63 ഗോ ഭീകരതാ (ഗോ ആതങ്ക്) ആക്രമണങ്ങളില്‍ 32ഉം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2017 ജൂണ്‍ 25 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷം ഗോ രക്ഷാ ഗുണ്ടാ ആക്രമണം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ആറ് മാസത്തിനിടെ 20 ആക്രമണങ്ങളാണ് ഉണ്ടായത്. യോഗി ആദിത്യനാഥിന്റെ യു പിയിലാണ് പകുതിയും അരങ്ങേറിയത്.