സച്ചിന്റെ പിന്തുണയോടെ രവി ശാസ്ത്രി അപേക്ഷ സമര്‍പ്പിച്ചു

Posted on: June 28, 2017 9:17 pm | Last updated: June 28, 2017 at 9:17 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ മുന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്തുണയോടെ അപേക്ഷ സമര്‍പ്പിച്ചു. പരിശീലകനാകാനില്ലെന്ന് നേരത്തെ തന്നെ മനസ്സിലുറപ്പിച്ചിരുന്ന രവി ശാസ്ത്രി സച്ചിന്റെ ഉപദേശത്തിലൂടെ മനസ്സ് മാറ്റുകയായിരുന്നുവെന്നും തുടര്‍ന്ന് അപേക്ഷ അയക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രവി ശാസ്ത്രി പരിശീലകനായി വരണമെന്ന വിരാട് കോലിയുടെ താത്പര്യം കൂടി പരിഗണിച്ചാണ്ക്രിക്കറ്റ് ഉപദേശക സമിതി അംഗം കൂടിയായ സച്ചിന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന്കരുതുന്നത്. 2016ല്‍ പരിശീലക തെരഞ്ഞെടുപ്പില്‍ ഗാംഗുലിക്കും ലക്ഷ്മണുമൊപ്പം സച്ചിനും കൂടി അഭിമുഖം നടത്തിയാണ് രവി ശാസ്ത്രിയെ തള്ളി കുംബ്ലെയെ പരിശീലകനായി തെരഞ്ഞെടുത്തത്.