ജിഎസ്ടി ചരിത്രപരമായ മണ്ടത്തരമെന്ന് മമത ബാനര്‍ജി

Posted on: June 28, 2017 8:11 pm | Last updated: June 29, 2017 at 11:28 am

ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കാനിരിക്കുന്ന ജി.എസ്.ടി ക്കെതിരെ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ജി.എസ്.ടിയെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച മമത ജൂണ്‍ 30ന് അര്‍ദ്ധരാത്രി നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് യോഗം ബഹിഷ്‌കരിക്കുമെന്നും വ്യക്തമാക്കി.

നോട്ട് നിരോധനത്തിന് ശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ മണ്ടത്തരമാണ് ജി.എസ്.ടി. അവശ്യ മരുന്നുകള്‍ അടക്കം പലതും പല സ്ഥലങ്ങളിലും കിട്ടാനില്ല, ജി.എസ്.ടിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ പലതിനും വില കൂടുകയാണ്. തിടുക്കം വേണ്ട, ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ഈ മാറ്റത്തിന് പരുവപ്പെട്ടിട്ടില്ല. കുറച്ചുകൂടി സമയം നല്‍കണം.
തങ്ങളുടെ അഭ്യര്‍ഥ പരിഗണിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി രാത്രിയിലെ സമ്മേളനം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചുവെന്നും മമത ഫേസ്ബുക്കില്‍ കുറിച്ചു