Connect with us

National

വീടിന് പുറത്ത് പശു ചത്തനിലയില്‍; ഉടമയെ മര്‍ദിച്ച ജനക്കൂട്ടം വീടിന് തീയിട്ടു

Published

|

Last Updated

റാഞ്ചി: വീടിന്റെ പരിസരത്ത് പശു ചത്ത് കിടക്കുന്നത് കണ്ട് ജനക്കൂട്ടം വീട്ടുടമസ്ഥനെമര്‍ദിച്ചു. ഝാര്‍ഖണ്ഡ് ഗരിധി ജില്ലയിലെ ദിയോറി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 200 കി. മീറ്റര്‍ അകലെയാണിത്. വിട്ടുടമസ്ഥന്‍ ഉസ്മാന്‍ അന്‍സാരിയെയാണ് മര്‍ദിച്ചത്. തുടര്‍ന്ന് ജനക്കൂട്ടം വീടിന് തീവെക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് അന്‍സാരിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ഇതിനിടെ ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞു. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് വെടിയുതിര്‍ത്തു. കല്ലേറില്‍ അന്‍പത് പോലീസുകാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സ്ഥലത്ത് പോലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 200 പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചതായി പോലീസ് വക്താവ് എഡിജി ആര്‍ കെ മുല്ലിക്ക് പറഞ്ഞു.

Latest