വയനാട് ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Posted on: June 27, 2017 11:03 am | Last updated: June 27, 2017 at 12:12 pm

താമരശേരി: കനത്തമഴയെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു. വയനാട്-കോഴിക്കോട് ദേശീയപാതയില്‍ ഒരു മണിക്കൂറോളംഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണ്ണ് നീക്കി ഒരു ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വിഎസ് സുനില്‍കുമാറും ഏറെ നേരം ഗതാഗതക്കുരുക്കില്‍ പെട്ടു.