എംബിബിഎസ് ഫീസ് 5.5 ലക്ഷം

Posted on: June 26, 2017 3:53 pm | Last updated: June 27, 2017 at 12:06 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് കോഴ്‌സിന്റെ ഫീസ് ഘടന നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷവും എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷവുമാണ് ഫീസ്. സര്‍ക്കാറിന്റെ ഫീസ് നിര്‍ണയ കമ്മിറ്റിയാണ് തീരുമാനമെുടുത്തത്. എല്ലാ സ്വാശ്രയ കോളജുകള്‍ക്കും ഓരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.

പത്ത് മുതല്‍ 15 ലക്ഷം വരെ ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഫീസ് നിര്‍ണയ കമ്മിറ്റി തള്ളി. ഫീസ് ഘടന അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഫീസ് നിര്‍ണയം ശാസ്ത്രീയമല്ല. കുറഞ്ഞത് എട്ട് ലക്ഷമെങ്കിലും വേണമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.  കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഫസല്‍ ഗഫൂര്‍ പറഞ്ഞു.