പാകിസ്ഥാനില്‍ എണ്ണടാങ്കറിന് തീപിടിച്ചു; 123 പേര്‍ മരിച്ചു

Posted on: June 25, 2017 11:16 am | Last updated: June 25, 2017 at 7:54 pm

ബഹവാല്‍പൂര്‍: പാകിസ്ഥാനില്‍ എണ്ണടാങ്കറിന് തീപിടിച്ച് നൂറോളം പേര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹവാല്‍പൂരിലാണ് സംഭവം. എഴുപത്തഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് എത്തിയ അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.