National
പ്രധാനമന്ത്രി പോര്‍ച്ചുഗലില്‍

ലിസ്ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചു. പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രിക്ക് അവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി മോദി ചര്‍ച്ച നടത്തി. പരമ്പാരഗത ഗുജറാത്തി വെജിറ്റേറിയന്‍ വുരുന്നൊരുക്കായാണ് കോസ്റ്റ തന്റെ ഇന്ത്യന്‍ സുഹൃത്തിനെ സ്വീകരിച്ചത്. പോര്‍ച്ചുഗലില്‍ ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് ഈ പര്യടനത്തെ ശ്രദ്ധേയമാക്കുന്നത്. തിങ്കളാഴ്ചയായിരിക്കും മോദി- ട്രംപ് കൂടിക്കാഴ്ച. യു എസിന് ശേഷം പ്രധാനമന്ത്രി നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിക്കും.
ട്രംപ് അധികാരമേറ്റ ശേഷം ഔദ്യോഗിക സന്ദര്‍ശനത്തിനായി വൈറ്റ്ഹൗസിലെത്തുന്ന ആദ്യ വിദേശ നേതാവാണ് മോദി. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമവും കാലാവസ്ഥാ വ്യതിയാനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. എച്ച് വണ്‍ ബി വിസ നിയന്ത്രണം, അമേരിക്ക ഫസ്റ്റ് നയം വ്യാപാര ബന്ധത്തില്‍ ഉണ്ടാക്കിയ തിരിച്ചടി തുടങ്ങി ഇന്ത്യയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, ഇത്തരം വിഷയങ്ങളിലേക്ക് ചര്‍ച്ച നീങ്ങില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.