Connect with us

Kerala

വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം : ചെമ്പനോടയിലെ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍.സര്‍വെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ നികുതി താത്കാലികമായി ഈടാക്കാവുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്ലേജുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഭൂമികുതി സംബന്ധിച്ചകാര്യങ്ങള്‍ വിലയിരുത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഡെപ്യൂട്ടി കളക്ടര്‍മാരും ആര്‍.ഡി.ഒമാരും ബന്ധപ്പെട്ട ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.യാതൊരു കാരണവശാലും ആളുകള്‍ രണ്ടു പ്രാവശ്യത്തിലധികം വില്ലേജ് ഓഫീസില്‍ വരേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല.

നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും തഹസില്‍ദാര്‍മാര്‍ക്ക് എതിരെയും കര്‍ശന നടപടിയുണ്ടായവുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌

Latest