ഹോക്കി;പാക്കിസ്ഥാനെതിരെ ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ

Posted on: June 24, 2017 8:45 pm | Last updated: June 24, 2017 at 8:45 pm

ലണ്ടന്‍: ഹോക്കി ലോകലീഗില്‍ പാകിസ്ഥാനെ വീണ്ടും ഗോള്‍ മഴയില്‍ മുക്കി ഇന്ത്യന്‍ വിജയം. ഹോക്കി ലീഗില്‍ പാകിസ്ഥാനുമായി മുഖാമുഖമെത്തിയ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ ഒന്നിനെതിരെ ആറ് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചു മുതല്‍ എട്ടുവരെയുള്ള സ്ഥാന നിര്‍ണയ മത്സരത്തിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി രമണ്‍ദീപ് സിംഗ് (8,28), മന്‍ദീപ് സിംഗ് (27,59), തല്‍വീന്ദര്‍ സിംഗ് (25), ഹര്‍മന്‍പ്രീത് സിംഗ് (36) എന്നിവര്‍ ഗോള്‍ നേടി. പാകിസ്ഥാന്റെ ആശ്വാസ ഗോള്‍ അജാസ് അഹമ്മദ് സ്വന്തമാക്കി. പാകിസ്ഥാനെതിരെ നേടിയ വിജയത്തോടെ അഞ്ച് ആറ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കാനഡയ്‌ക്കെതിരെ കളിക്കാനും ഇന്ത്യ യോഗ്യത നേടി.
നേരത്തെ, പൂള്‍ മത്സരത്തില്‍ പാകിസ്ഥാനെ 71ന് പരാജയപ്പെടുത്തിയിരുന്നു. ക്വാര്‍ട്ടര്‍ റാങ്കുകാരായ മലേഷ്യയോട് 23ന് തോറ്റാണ് ആറാം റാങ്കുകാരായ ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ നിന്ന് പുറത്തതായത്‌