ഖത്വറില്‍ പെരുന്നാള്‍ നിസ്‌കാരം രാവിലെ അഞ്ചിന്

Posted on: June 24, 2017 3:02 pm | Last updated: June 24, 2017 at 3:02 pm

ദോഹ: ഖത്വറിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഈദുല്‍ ഫിത്വര്‍ നിസ്‌കാരം രാവിലെ അഞ്ചിന് നടക്കുമെന്ന് ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റമസാന്‍ 29ന് ശനിയാഴ്ച ചന്ദ്രോദയം ദൃശ്യമായാല്‍ ഞായറാഴ്ചും അല്ലെങ്കില്‍ തിങ്കളാഴ്ചയുമായിരിക്കും ഈദുല്‍ ഫിത്വര്‍. ചന്ദ്രോദയം നിരീക്ഷിക്കാനായി മന്ത്രാലയം സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളോടും നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യവ്യാപകായി മസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാള്‍ നിസ്‌കാരത്തിനായി തയാറായിട്ടുണ്ട്. തൊഴിലാളികള്‍ കൂടുതല്‍ വസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയ, ലേബര്‍ ക്യാംപ് പരിസരങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.