Connect with us

Kerala

മക്കയിലെ ഭീകര വേട്ട; വിഫലമാക്കിയത് ഹറം അക്രമിക്കാനുളള പദ്ധതി

Published

|

Last Updated

ജിദ്ദ: മക്കയിലും ജിദ്ദയിലും ഇന്നലെ സഊദി സുരക്ഷാസേന നടത്തിയ ഓപറേഷനിലൂടെ ഹറം പള്ളിയും തീര്‍ഥാടകരെയും അക്രമിക്കാനുള്ള പദ്ധതി തകര്‍ത്തെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി. ജിദ്ദയില്‍ ഒരു സ്ഥലത്തും മക്കയില്‍ രണ്ട് സ്ഥലങ്ങളിലുമായി തമ്പടിച്ചിരുന്ന മൂന്ന് ഭീകരവാദി സംഘങ്ങളാണ് അക്രമണത്തിന് പദ്ധതിയിട്ടത്.
മക്കയില്‍ അസീല ഡിസ്റ്റ്രിക്കിലും അജ്‌യാദിലുമായിരുന്നു സുരക്ഷാ സേന ഭീകരരെ വളഞ്ഞത്. അജ്‌യാദില്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ത്ത ഒരു ഭീകരന്‍ കീഴടങ്ങാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു. സംഭവസ്ഥലത്ത് വെച്ച് ആറ് വിദേശികള്‍ക്ക് പരിക്കേല്‍ക്കുകയും അവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരുക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് പേരുടെ പേര് വിവരങ്ങള്‍ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.

Latest