Connect with us

Kerala

തിരുട്ട് ഗ്രാമങ്ങളിലെ മോഷ്ടാക്കള്‍ കൂട്ടത്തോടെ കേരളത്തില്‍; മുന്നറിയിപ്പുമായി പോലീസ്

Published

|

Last Updated

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് മോഷണം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടിലേയും മറ്റ് അയല്‍ സംസ്ഥാനങ്ങളിലെയും തിരുട്ട് ഗ്രാമങ്ങള്‍ എറിയപ്പെന്ന സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ ഈ സമയത്ത് കേരളത്തിലെത്തി വീടുകള്‍ ആക്രമിച്ചും മറ്റും മോഷണങ്ങള്‍ നടത്തുന്ന പതിവുണ്ട്. സ്ഥിരമായി ഇത്തരം മോഷണം നടത്തുന്ന രണ്ടായിരത്തി ഇരുനൂറോളം പേരുടെ വിവരങ്ങള്‍ കേരള പോലീസ് കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഇത്തരം കളവുകള്‍ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിനുള്ള സത്വര നടപടികള്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മോഷണശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അവ തടയുന്നതിനുള്ള നടപടികളില്‍ പോലീസിന് പൂര്‍ണ സഹകരണം നല്‍കണമെന്ന് പൊതുജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest